എളിമയുള്ളവനും ശുദ്ധനുമായ വ്യക്തിയാണ് കോൺഗ്രസ് നേതാവ് രാഹുൽഗന്ധിയെന്ന് നേപ്പാളി ഗായിക സരസ്വതി ഖത്രി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് സരസ്വതി കുറിപ്പ് പങ്കിട്ടത്.
ഗായിക സുമിനിമ ഉഡാസിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത രാഹുലിനൊപ്പമുള്ള ചിത്രമാണ് ഗായിക ആരാധകരുംമായി പങ്കുവെച്ചത്.
Music has the power to bring all people together. I had an honor to sing few songs for Honorable member of Indian Parliament member Mr. Rahul Gandhi ji yesterday evening. I found him such humble & simple person.
Thanks to Sumnima ji, Nima Ji for this opportunity. pic.twitter.com/QbAZ9TEmLh— Saraswoti khatri (@saraswotikhtri) May 4, 2022
രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ്, ഗായികയുടെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധിയെ കണ്ടതിന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ഗായിക ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ട്വീറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ റീട്വീറ്റ് ചെയ്തു. ‘എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റംഗം രാഹുല്‍ ഗാന്ധിജിക്ക് വേണ്ടി ഏതാനും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.
റഷ്യന്‍ സൈനികരുടെ ക്രൂര ബലാത്സംഗത്തിനിരയായവരില്‍ പുരുഷന്മാരും ആണ്‍കുട്ടികളുമെന്ന് റിപ്പോര്‍ട്ട്
വളരെ എളിമയുള്ളവനും ശുദ്ധനുമായ ഒരു മനുഷ്യണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായി. ഈ അവസരത്തിന് സുംനിമക്കും നിമക്കും നന്ദി’ – സരസ്വതി ചിത്രം പങ്കിട്ട് ട്വീറ്റ് ചെയ്തു. അതേസമയം, രാഹുൽ ഗാന്ധിയുടെ നേപ്പാൾ സന്ദർശനം ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി നേപ്പാളിലെ നിശാക്ലബ്ബിൽ പാർട്ടി നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് എതിർകക്ഷികൾ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.