ഹൈദരാബാദ് : കനത്ത മഴയില്‍ വലഞ്ഞ് ഹൈദരാബാദ്. ഇന്നലെ രാവിലെ തുടങ്ങിയ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നിരവധി വീടുകളില്‍ വെള്ളം കയറുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്. ഇന്ന് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
DRF teams clearing water stagnations, treefalls and providing citizen assistance in view of the inundation caused by sudden cloud burst in the city. Dial 040-29555500 for DRF assistance. @KTRTRS @arvindkumar_ias @CommissionrGHMC pic.twitter.com/Ww84KHiqyQ
— Director EV&DM, GHMC (@Director_EVDM) May 4, 2022
#WATCH | Telangana: People were seen using inflatable rubber boat after several areas in Hyderabad city got waterlogged due to heavy rain pic.twitter.com/Svt1sdjKVX
— ANI (@ANI) May 4, 2022
Old City would be developed like #Istanbul said #Telangana CM #KCR
But this is the situation after 1 hour of rain in shastripuram abida hotel road Hyderabad @KTRTRS @Ashi_IndiaToday@PramodChturvedi @VoiceUpMedia1 @TOIHyderabad
@DeccanChronicle @CoreenaSuares2 pic.twitter.com/2xkBHWWSIt— Mohd Ahmed (@MohdAhm20415855) May 4, 2022
സിദ്ദിപൂര്‍ ജില്ലയിലെ ഹാബ്ഷിപൂരിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. ബന്‍സിലാല്‍പേട്ടിലും മരേഡ്പള്ളിയിലും മഴ കനത്തു. തെലങ്കാനയുടെ മറ്റ് സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. കനത്ത ചൂടിന് ആശ്വാസമായെങ്കിലും അപ്രതീക്ഷിതമായി പെയ്ത മഴ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.