പട്ന: ട്രെയിൻ നിർത്തി ആഹാരം വാങ്ങാൻ ലോകോപൈലറ്റ് പോയ സംഭവം പലയിടത്തും നടന്നിട്ടുണ്ട്. അതിനെ തുടർന്ന് ട്രെയിൻ മണിക്കൂറുകളോളം വൈകുന്നതും പതിവാണ്. എന്നാൽ വണ്ടി നിർത്തിയിട്ട് മദ്യപിക്കാൻ പോയാലോ.. അത്തരത്തിലൊരു സംഭവമാണ് ബിഹാറിൽ നിന്നും പുറത്ത് വരുന്നത്.
है ना बिहार गजब का।
समस्तीपुर में घंटो ट्रैक पर ट्रैन छोड़ कर लोको पायलट शराब पीने चला गया,इधर यात्री और रेलवे डिपार्टमेंट परेशान।
जब मिला तो पायलट तो इस हालत में। pic.twitter.com/gGt42ejKLn— Mukesh singh (@Mukesh_Journo) May 3, 2022
സമസ്തിപൂരിൽ നിന്ന് സഹർസ എന്നയിടത്തേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റ് കരൺവീർ യാദവാണ് ഇടയ്ക്ക് ക്രോസിംഗിന്റെ സമയത്ത് എഞ്ചിനിൽ നിന്നും ഇറങ്ങി മദ്യപിക്കാനായി പോയത്. രാജധാനി എക്സ്പ്രസ് കടന്നുപോകാൻ നിർത്തിയിട്ട ട്രെയിനിൽ നിന്നും ഇറങ്ങി അടുത്തുളള ചന്തയിലെത്തി ആവശ്യത്തിലധികം മദ്യപിച്ച കരൺവീർ ബോധമില്ലാതെ വഴിയോരത്ത് കിടപ്പായി.
സിഗ്‌നൽ കിട്ടിയിട്ടും വണ്ടി പോകാതായതോടെ യാത്രക്കാർ ബഹളം വെച്ച് തുടങ്ങി. ശേഷം, അധികൃതർ അന്വേഷിച്ചപ്പോഴാണ് മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന കരൺവീറിനെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം അപ്പോഴേക്കും ട്രെയിൻ വൈകിയിരുന്നു. റെയിൽവെ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.