അമരാവതി : പരീക്ഷയെഴുതുന്നതിനിടെ സീലിംഗ് ഫാന്‍ പൊട്ടി വീണ് ആന്ധപ്രദേശില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് പരിക്ക്. ആന്ധ്രയിലെ ശ്രീ സായ് ജില്ലയിലെ ലോക്കല്‍ സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടി ചികിത്സ തേടിയ ശേഷം തിരികെ വന്ന് പരീക്ഷ പൂര്‍ത്തിയാക്കി.
പരീക്ഷയ്ക്ക് രണ്ടു ദിവസം മുമ്പാണ് സ്കൂളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതെന്നും ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളില്‍ വീണ്ടും പരിശോധന നടത്തിയേക്കും. സമാന രീതിയില്‍ ഏപ്രില്‍ 28ാം തീയതിയും ആന്ധ്രയിലെ കുര്‍ണൂലില്‍ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post