ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് അഴിക്കുള്ളിൽ കഴിയുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം ജീവിക്കുന്നതായി കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. യുവതിയെ ഭർത്താവായ ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. യുവതിയെ ജലന്ധറിൽ കാമുകനൊപ്പം താമസിക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്.
ശാന്തി ദേവി എന്ന യുവതി 2016 ജൂൺ 14ന് ലക്ഷ്മിപൂർ നിവാസിയായ ദിനേശിനെ വിവാഹം ചെയ്തത്. എന്നാൽ ഒരുമിച്ചുള്ള ജീവിതം വർഷങ്ങൾ പിന്നിട്ടതോടെ യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും ഓടിപ്പോയി. പിന്നാലെ മകളെ കാണാതായതോടെ ഭർത്താവിനെതിരെ വീട്ടുകാർ കൊലപാതക ആരോപണം ഉന്നയിച്ച് പരാതിയുമായി രംഗത്ത് വന്നു.
ഒരു മോട്ടോർ ബൈക്കും 50,000 രൂപയും ആവശ്യപ്പെട്ട് തന്റെ മകൾ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പിതാവ് യോഗേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റത്തിന് ജയിലിലടയ്ക്കുകയും ചെയ്തു. തുടർന്ന് ദിനേശിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാൽ കേസിൽ ദുരൂഹത തോന്നിയ സ്റ്റേഷൻ ഹൗസ് ഓഫീസർ ശാന്തിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടങ്ങി. ഈ അന്വേഷണത്തിലാണ് യുവതിയെ പഞ്ചാബിലെ ജലന്ധർ ജില്ലയിൽ കാമുകനൊപ്പം താമസിക്കുകയാണെന്ന് കണ്ടെത്തിയത്.
Discussion about this post