പൂനെ : വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പ്രെട്രോളൊഴിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു. പൂനെയിലെ മുളമുത നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കൈലാഷ് ശ്മശാനത്തില്‍ ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.
Er…what?!
Man pours petrol in lit pyre in Pune during cremation, 11 injured https://t.co/304uuBSGow
— Amit Paranjape (@aparanjape) May 1, 2022
ചിത പെട്ടെന്ന് ദഹിക്കാനായി ശ്മശാനത്തിലുണ്ടായിരുന്ന ഒരാള്‍ എരിയുന്ന ചിതയിലേക്ക് പെട്രോള്‍ ഒഴിയ്ക്കുകയായിരുന്നു. ഇയാളുള്‍പ്പടെ അടുത്ത് നിന്ന പതിനൊന്നോളം പേരിലേക്ക് തീ കയറിപ്പിടിച്ചു. സാരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന ദീപക് കാംബ്ലെ എന്നയാളുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കിടെയാണ് സംഭവം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാന ജീവനക്കാരുമായി എണ്‍പതോളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.