ആറു മാസം പ്രായമുള്ള പൈതലിനെ പീഡിപ്പിച്ച് 40കാരൻ; മാനസിക വൈകല്യമുള്ള 14കാരിയെ ഇരയാക്കി സുഹൃത്തും! ക്രൂരത കണ്ട് ഓടിയെത്തി കുട്ടികളുടെ അമ്മയും, ഒടുവിൽ

infant in Delhi | Bignewslive

ന്യൂഡൽഹി: ആറ് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 40കാരൻ അറസ്റ്റിൽ. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്ലി മേഖലയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജഹാംഗിർപുരിയിൽ താമസിക്കുന്ന ചിനു എന്നു വിളിപ്പേരുള്ള കമൽ മൽഹോത്രയാണ് അറസ്റ്റിലായത്. ആറു മാസം പ്രായമായ കുഞ്ഞിന്റെ സഹോദരിയെയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ സുഹൃത്താണ് മാനസിക വൈകല്യമുള്ള 14കാരിയെ ഇരയാക്കിയത്.

ഭിന്നശേഷിയുള്ളതിനാൽ വഴിയോരത്ത് ഉപേക്ഷിച്ചു; ഇന്ന് ആ ഒന്നരവയസുകാരിക്ക് മാതാപിതാക്കളായി ലഭിച്ചത് അമേരിക്കൻ ദമ്പതിമാരെ! മികച്ച മാതൃകയായി മാത്യുവും മിൻഡിയും

കേസിൽ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. തന്റെ മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും രാജുവും പീഡിപ്പിച്ചതായി കുട്ടികളുടെ മാതാവാണ് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളെ കണ്ടില്ല. അയൽപ്പക്കത്തു നിന്ന് കരച്ചിൽ കേട്ട് ഓടിചെന്നപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി.

കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിക്കുന്നു. സമയ്പുർ ബദ്ലി മെട്രോ സ്റ്റേഷനു സമീപമുള്ള പാർക്കിൽ ശനിയാഴ്ച ചിനുവിനെ കണ്ടെത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതു കൂട്ടാക്കാതെ ഇയാൾ തോക്കെടുത്തു വെടിയുതിർത്തു. തിരിച്ചു വെടിവച്ച പൊലീസ് ഇയാളെ കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് (ഔട്ടർ നോർത്ത്) ബ്രിജേന്ദ്ര കുമാർ യാദവ് പറഞ്ഞു. പ്രാദേശികമായി നിർമിച്ച തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

Exit mobile version