ബിലാസ്പൂര്‍(ബിഹാര്‍) : ഗ്രാമത്തിലുള്ള മറ്റൊരു യുവാവുമായി രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.
യുവതിക്ക് രഹസ്യബന്ധമുണ്ടെന്നാരോപിച്ച് വെള്ളിയാഴ്ച യുവതിയുടെ ഭര്‍ത്താവ് ദീപക് റാം പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്കി പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ ദീപക് റാം യുവതിയെ വീട്ടുകാരുടെ സഹായത്തോടെ ബലമായി പോസ്റ്റില്‍ പിടിച്ചു കെട്ടി മര്‍ദിയ്ക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
സംഭവത്തില്‍ ദീപകും ഇയാളുടെ പിതാവുമുള്പ്പടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്.
Discussion about this post