മുംബൈ: വിവാഹത്തിന് വരന് എത്താന്‍ വൈകി, അതേ വേദിയില്‍ മറ്റൊരു യുവാവിനെ വിവാഹം കഴിച്ച് പെണ്‍കുട്ടി. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലാണ് സംഭവം.
വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരന് വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും വരന് എത്താതിരുന്നതോടെ പെണ്‍കുട്ടിയുടെ വിവാഹം, മറ്റൊരു യുവാവുമായി നടത്തുകയായിരുന്നു.
‘ഏപ്രില്‍ 22ന് വൈകീട്ട് 4 മണിക്കായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മദ്യപിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്തും വരന് തിരക്കിലായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ മകളെ ബന്ധുവായ ഒരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു’- പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. ഇതറിഞ്ഞ വരന് പ്രകോപിതനാവുകയും വിവാഹ വേദി സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.
Discussion about this post