മൈസൂരു: കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയിൽ ഒളിച്ചിരുന്ന രണ്ട് പെൺകുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്. മൈസൂരു നഞ്ചൻഗോഡിലെ മസാഗെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്.
കുഞ്ഞുങ്ങളുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രം പോര : ഇറ്റലിയില്‍ കോടതി ഉത്തരവ്
ബുധനാഴ്ച രാവിലെ ഗ്രാമത്തിലെ മറ്റുകുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഇരുവരും. ഈ സമയം, സമീപത്തുണ്ടായിരുന്ന ഒരു ഉന്തുവണ്ടിയിലെ ഐസ്ക്രീം പെട്ടിയിലാണ് ഇരുവരും ഒളിച്ചിരുന്നത്. പെട്ടിക്കുള്ളിൽ കയറിയ കുട്ടികൾ പുറത്തിറങ്ങാൻ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ഇരുവരും ഐസ്ക്രീം പെട്ടിക്കുള്ളിൽ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിർത്തിയിട്ടിരുന്നത്. ഐസ്ക്രീം കച്ചവടക്കാരൻ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാൽ ഉന്തുവണ്ടി റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
Discussion about this post