മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ അരുൺ ലാൽ വീണ്ടും വിവാഹിതനാകുന്നു. മുപ്പത്തിയെട്ടുകാരിയും അധ്യാപികയുമായ ബുൾ ബുൾ സാഹയാണ് വധു. മെയ് രണ്ടിനാണ് വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുമ്പ് വിവാഹനിശ്ചയം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
32 പുതിയ കേസുകള്‍ : മദ്രാസ് ഐഐടിയില്‍ 111 പേര്‍ക്ക് കോവിഡ്
ആദ്യഭാര്യ റീനയിൽനിന്ന് നേരത്തേ അരുൺ ലാൽ വിവാഹമോചനം നേടിയിരുന്നു. വിവാഹമോചനത്തിനു ശേഷവും ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അസുഖബാധിതയായ റീനയുടെ കാര്യങ്ങൾ നോക്കിയിരുന്നതും അരുൺ ലാൽ ആണ്. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്.
റീനയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്നാണ് വിവരം. അരുൺ ലാലിന്റേതെന്നെ രീതിയിലുള്ള വിവാഹക്ഷണക്കത്തും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കൊൽക്കത്തയിലെ പിയർലെസ് ഇൻ ഹോട്ടലിൽവച്ചാണ് വിവാഹം നടക്കുക. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും അരുൺ ലാൽ വിവാഹക്ഷണക്കത്ത് നൽകിയിട്ടുണ്ട്. നിലവിൽ ടീമിന്റെ ഹെഡ് കോച്ചാണ് അരുൺ ലാൽ.
2016-ൽ കാൻസർ ബാധിച്ചതോടെയാണ് അരുൺ ലാൽ കമന്ററി പാനലിൽനിന്ന് വിട്ടുനിൽക്കുന്നത്. 1982-89 കാലഘട്ടത്തിലാണ് അരുൺ ലാൽ ഇന്ത്യക്ക് വേണ്ടി കളിച്ചത്. 1979-ൽ ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് തിരിച്ച അരുൺ ലാൽ ക്രിക്കറ്റ് അക്കാദമിയും ആരംഭിച്ചിരുന്നു. 1981-ലാണ് അരുൺ ലാൽ ബെംഗാൾ ക്രിക്കറ്റ് ടീമിൽ ചേരുന്നത്.