‘ലഘുഭക്ഷണം കുറച്ച് കഴിഞ്ഞ് മതിയെന്ന് പറഞ്ഞു’; നോമ്പാണെന്ന് മനസ്സിലായപ്പോൾ പോയി, പിന്നാലെ, ട്രെയിനില്‍ ഇഫ്താര്‍ ഒരുക്കി! യാത്രികന്റെ അനുഭവ കുറിപ്പ്

Pantryman | Bignews Live

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ ഒരു യാത്രക്കാരന്റെ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഓല സ്‌കൂട്ടർ വാങ്ങി 6 ദിവസത്തിനുള്ളിൽ കേടായി; മെക്കാനിക്കും കമ്പനിയും കൈയ്യൊഴിഞ്ഞു! കലികയറി ഉടമ സ്‌കൂട്ടർ കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ചു

യാത്രയ്ക്കായി ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ കയറിയ തനിക്ക് നോമ്പ് തുറയുടെ സമയത്ത് ഇഫ്താര്‍ ഒരുക്കി തന്ന റെയില്‍വേയ്ക്കും ഇഫ്താറുമായി എത്തിയ പ്രസാദ് എന്ന പാന്‍ട്രി ജീവനക്കാരനും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് വൈറലാകുന്നത്.

ഷാനവാസ് അക്തര്‍ എന്ന യാത്രക്കാരനാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഷാനവാസ് അക്തര്‍ ഇക്കാര്യം സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ചതോടെ രാജ്യത്തിന്റെ പാരമ്പര്യം ഇതാണെന്ന് സൂചിപ്പിച്ച് പലരും രംഗത്ത് വന്നു. നിങ്ങളുടെ വാക്കുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മനസ്സില്‍ തൊട്ടുവെന്ന് റെയില്‍വേ മന്ത്രി ദര്‍ശനാ ജര്‍ദോശ് ട്വീറ്റ് ചെയ്തു.

യാത്രികന്റെ കുറിപ്പ് :

ഹൗറ ശതാബ്ദിയില്‍ കയറിയ ഉടനെ എനിക്ക് എന്റെ ലഘു ഭക്ഷണങ്ങള്‍ ലഭിച്ചു. താന്‍ ഉപവാസത്തിലാണെന്നും ചായ കുറച്ച് കഴിഞ്ഞ് കൊണ്ടുവന്നാല്‍ മതിയെന്നും ലഘുഭക്ഷണവുമായി വന്ന പാന്‍ട്രി ജോലിക്കാരനോട് ഞാന്‍ പറഞ്ഞു.

‘ഒരു സോപ്പ് വാങ്ങിത്തരുമോ’ എന്ന് ചോദ്യം; അവശത കണ്ട് വായോധികനെ കുളിപ്പിച്ചു കൊടുത്ത് പോലീസുകാരൻ! ഷൈജുവിന് ബിഗ് സല്യൂട്ട്

നിങ്ങള്‍ക്ക് നോമ്പാണോ എന്ന് ചോദിച്ച് അദ്ദേഹം ഉറപ്പ് വരുത്തി. ഞാന്‍ അതേയെന്ന് മറുപടി നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരാള്‍ ഇഫ്താറുമായി വന്നു. ഇഫ്താര്‍ കൊണ്ടുവന്നയാളുടെ പേര് പ്രസാദ് എന്നായിരുന്നു.

Exit mobile version