കോയമ്പത്തൂർ : അട്ടപ്പടിയിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവായ മധുവിന്റെ സ്മരണാർത്ഥം കബഡി മത്സരവും എവർറോളിംഗ് ട്രോഫിയും സംഘടിപ്പിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർ നാണഷനലിന്റെ തമിഴ്നാട് ഘടകം. കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയിൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മധുവിനെ മമ്മൂട്ടി വിശേഷിപ്പിച്ചതിനെ അനുസ്മരിപ്പിക്കും വിധം ”നമത് തമ്പി മധുവിൻ നിനൈവഗാ ‘( നമ്മുടെ അനിയൻ മധുവിന്റെ ഓർമ്മക്കായി )എന്ന പേരിലാണ് ട്രോഫി നൽകുന്നത്. മെയ് എട്ടിന് രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാൻസ് സംസ്ഥാന പ്രസിഡന്റ് ബാലു മോഹനും രക്ഷാധികാരി നെബു മാത്യുവു അറിയിക്കുന്നു.
മത്സരങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ 09487389031 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും. നേരത്തെ മധുവിന്റെ കേസ് നടത്തിപ്പിന് സഹായവുമായി നടൻ മമ്മൂട്ടി രംഗത്ത് വന്നിരുന്നു. ചെന്നൈ /കൊച്ചി ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. നന്ദകുമാറിനെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയുടെ ഈ നടപടിക്ക് കേരളത്തിനു പുറമെ, തമിഴ്നാട്ടിലും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. പ്രമുഖ തമിഴ് മാധ്യമങ്ങൾ എല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തിരുന്നത്.
Discussion about this post