മുംബൈ: ജെസിബി ഉപയോഗിച്ച് എടിഎം മെഷീന് തകര്‍ത്ത് വന്‍ കവര്‍ച്ച. 27 ലക്ഷം രൂപയാണ് മോഷണസംഘം കവര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലാണ് സംഭവമുണ്ടായത്. കവര്‍ച്ചാസംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
എടിഎം മെഷീന് ജെസിബി ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് എടിഎം മെഷീന് അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.
സംഭവം നടന്ന സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ജെസിബിയാണ് കവര്‍ച്ചാ സംഘം മോഷണത്തിന് ഉപയോഗിച്ചത്. ജെസിബി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കവര്‍ച്ച സംഘത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
#Video | चक्क जेसीबीच्या साहाय्यानं एटीएम चोरी, घटना CCTV मध्ये कैद, सांगलीतील घटना #Sangli #Maharashtra #Crime #JCB pic.twitter.com/Q4ooQu2cZG
— TV9 Marathi (@TV9Marathi) April 24, 2022
സംഭവ സ്ഥലത്തെ സമീപ പ്രദേശങ്ങളില്‍ സിസിടിവിയില്ലാത്തതും ആള് സാന്നിധ്യമില്ലാത്തതും നോക്കിയാണ് കവര്‍ച്ചാസംഘം ഇവിടെ മോഷണത്തിന് തെരഞ്ഞെടുത്തതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post