ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്‌സഭയില്‍ പാസായി. 245 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 11 പേര്‍ എതിര്‍ത്തു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. സിപിഎമ്മും എന്‍കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസിനെ കൂടാതെ അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
മുത്തലാഖ് ബില്‍ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി കൊണ്ട് വന്ന പ്രമേയം തള്ളിയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്.