കോവിഡ് വ്യാപനത്തോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. അതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശിനിയായ പ്രിയങ്ക ഗുപ്ത. 2019-ലാണ് ബിഹാർ സ്വദേശിനിയായ ഉന്നത ബിരുദം നേടിയത്. പക്ഷെ ജോലി തേടി 2വർഷം നടന്നിട്ടും ജോലി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ കോളേജിന് മുമ്പിൽ ചായ കട തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക.
ലോക ഭൗമദിനം : കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം സൂചിപ്പിച്ച് ഗൂഗിള്‍
നിത്യവൃത്തിക്ക് വഴിയില്ലാതെ ആയത്തോടെയാണ് നേടിയ വിദ്യാഭ്യാസം മടക്കി വെച്ച് പട്നയിലെ വിമൻസ് കോളേജിന് സമീപത്തായി ചായക്കട തുടങ്ങിയത്. വാർത്താ ഏജൻസിയായ എ.എൻ.ഐ. ആണ് പ്രിയങ്കയെക്കുറിച്ചുള്ള പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പ്രിയങ്കയുടെ ജീവിതം സംരംഭകമേഖലയിൽ പ്രചോദകരമാണെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
Bihar: Priyanka Gupta, an economics graduate sets up a tea stall near Women's College in Patna
I did my UG in 2019 but was unable to get a job in the last 2 yrs. I took inspiration from Prafull Billore. There are many chaiwallas, why can't there be a chaiwali?, she says pic.twitter.com/8jfgwX4vSK
— ANI (@ANI) April 19, 2022
അതേസമയം, രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയുടെ സങ്കടകരമായ അവസ്ഥയാണിതെന്ന് മറ്റു ചിലർ അഭിപ്രായപെട്ടു. പറയുന്നതിൽ വിഷമമുണ്ടെന്നും എന്നാൽ ഇത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും തൊഴിൽപ്രശ്നങ്ങളുടെ യഥാർത്ഥമുഖമാണിത് കാണിച്ചു തരുന്നതെന്നും ഒരാൾ ട്വീറ്റ് ചെയ്തു.