ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കുന്നവർ മാസം തികയാതെ ജനിച്ചവരാണെന്ന വിമർശനവുമായി തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്.
Actor Bhagyaraj praises PM Modi, calls his critics "prematurely born without eyes or ears." The actor was addressing an event held at the BJP head office in Chennai. #TamilNadu #Bhagyaraj pic.twitter.com/xGmvfl0AZh
— TheNewsMinute (@thenewsminute) April 20, 2022
നരേന്ദ്ര മോഡിയുടെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് വിമർശിക്കുന്നവർക്ക് നേരെ ഭാഗ്യരാജ് ആഞ്ഞടിച്ചത്. വായും ചെവിയും വളർച്ചയെത്താതെ മൂന്നാം മാസത്തിൽ ജനിച്ചവരാണ് മോദിയെ വിമർശിക്കുന്നവരെന്ന് പറഞ്ഞ ഭാഗ്യരാജ് താൻ ഭിന്നശേഷിക്കാരെയല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമാപണം നടത്തുന്നാതയും കൂട്ടിച്ചേർത്തു.
ബി.ജെ.പി.യുടെ ചെന്നൈയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കുമ്പോൾ നരേന്ദ്ര മോഡിയെ ഭാഗ്യരാജ് ഏറെ പ്രകീർത്തിക്കുകയും ചെയ്തു. അദ്ദേഹത്തെപോലെ ഊർജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം.
മോഡിയുടെ വിദേശയാത്രകളെ പലരും വിമർശിക്കുന്നുണ്ട്. എന്നാൽ, ഇത്ര ഉന്മേഷത്തോടെ അദ്ദേഹം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോയെന്ന് ആരാഞ്ഞു. നന്നായി പ്രവർത്തിച്ചിട്ടും വലിയ വിമർശനങ്ങൾ നേരിടേണ്ടിവരുന്നെന്നും അഭിപ്രായപ്പെട്ടു.
Discussion about this post