ന്യൂഡല്‍ഹി: മുത്തലാഖ് പ്രാകൃതമായ ആചാരമാണ് അത് നിര്‍ത്തലാക്കണമെന്ന് ചലച്ചിത്ര നടന്‍ നസീറുദ്ദീന് ഷാ. മുത്തലാഖ് ദുര്‍വ്യാഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ്. അതു ഇനിയും പിന്‍തുടരണമെന്ന് അഭിപ്രായമില്ല. അക്കാര്യത്തില്‍ എനിക്കൊരിക്കലും രണ്ടഭിപ്രായമില്ല. മനസ്സാക്ഷിക്കുത്തുമില്ലെന്നും നസീറുദ്ദീന് ഷാ പറഞ്ഞു. ഇന്ത്യ ടുഡേക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് ഷാ നിലപാട് വ്യക്തമാക്കിയത്.
നിലവിലെ നിയമമനുസരിച്ച് മുത്തലാഖ് ചൊല്ലിയാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയുണ്ട്. മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നുമാണ് കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി വിധിച്ചിരുന്നു. അതെസമയം മുത്തലാഖ് നിയമ വിരുദ്ധമാക്കുന്നതിനുള്ള ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച ലോക് സഭയില്‍ പുരോഗമിക്കുകയാണ്. മുത്തലാഖ് നിമയം മൂലം നിരോധിക്കുകയും, ലംഘിച്ചാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമായ ബില്ലാണ് പാര്‍ലമെന്റില്‍ പരിഗണനയിലുള്ളത്.
മതസംബന്ധിയായ വിഷയങ്ങളെക്കുറിച്ച് ഷാ നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. പ്രസ്താവനകള്‍ വിവാദമായിട്ടുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അഭിപ്രായങ്ങളില്‍ പശ്ചാത്താപമില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post