കോവിഡ് കേസുകളില്‍ വര്‍ധനവ് : ഡല്‍ഹിയില്‍ മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡല്‍ഹി : കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ ഡല്‍ഹി വീണ്ടും നിയന്ത്രണങ്ങളിലേക്ക്. ദുരന്ത നിവാരണ കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തലസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയതായി ഉത്തരവിറക്കി. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയാണ് പിഴ.

നിലവില്‍ മാസ്‌ക് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ തുറന്ന് തന്നെയിരിക്കുമെന്നും ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ലെന്നുമാണ് വിവരം. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാംപസുകള്‍ വഴി വിതരണം ചെയ്യും. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്.

Also read : ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നു : മധ്യപ്രദേശ് ഹൈക്കോടതി

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡല്‍ഹിയിലാണ്. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 632 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കേസുകളില്‍ വര്‍ധനവുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരമായ കാര്യമാണെന്നും സര്‍ക്കാര്‍ സ്ഥിതി വീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു.

Exit mobile version