വരാണസി: ഉത്തര്‍പ്രദേശില്‍ ബംഗാളി ഹിന്ദു അഭയാര്‍ഥികള്‍ക്ക് വീടും കൃഷിസ്ഥലവും നല്‍കി യോഗി സര്‍ക്കാര്‍. 1970ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് (ഇപ്പോഴത്തെ ബംഗ്ലദേശ്) കുടിയേറിയ 63 ബംഗാളി ഹിന്ദു അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് രണ്ടേക്കര്‍ വീതം കൃഷിഭൂമിയും വീടു വയ്ക്കാന്‍ സ്ഥലവും 1.20 ലക്ഷം രൂപയുമാണ് യോഗി സര്‍ക്കാര്‍ വിതരണം ചെയ്തത്.
മാത്രമല്ല, അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള വിപുലമായ പദ്ധതിയും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അരലക്ഷം കന്നുകാലികളെ സംരക്ഷിക്കാന്‍ 50 മെഗാ ഷെല്‍ട്ടറുകള്‍ 100 ദിവസത്തിനുള്ളില്‍ നിര്‍മിക്കും. ദിവസവും 10 കന്നുകാലികളെങ്കിലും സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
वर्ष 1970 में तत्कालीन पूर्वी पाकिस्तान से विस्थापित 63 हिंदू बंगाली परिवारों की दशकों की प्रतीक्षा आज समाप्त हो गई।
उनके पुनर्वासन हेतु आज उन्हें कृषि भूमि व आवासीय पट्टा तथा मुख्यमंत्री आवास योजना के स्वीकृति-पत्र वितरित किए गए हैं।
सभी का हृदय से अभिनंदन! pic.twitter.com/ROa7M34CTj
— Yogi Adityanath (@myogiadityanath) April 19, 2022
ഗോരക്ഷാ നിയമം നിലവില്‍ വന്ന ശേഷം അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ പെരുകിയതോടെ വാഹനമിടിച്ച് കന്നുകാലികള്‍ ചാവുന്നതും വിള നശിപ്പിക്കുന്നതും വലിയ പ്രശ്‌നമായി പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
Discussion about this post