മുൻകാമുകിയുടെ ശല്യം സഹിക്കാൻ ആവാതെ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
നെഗറ്റീവ് പബ്ലിസിറ്റിയിലും ഹിറ്റായി ‘സ്വിഫ്റ്റ്’: ഏഴ് ദിവസം കൊണ്ട് കലക്ഷന് 35.38 ലക്ഷം രൂപ
യുവാവ് ടവറിന് മുകളിൽ കയറി താഴേക്ക് ചാടി ജീവനൊടുക്കും എന്നായിരുന്നു ഭീഷണി. ഇതോടെ സംഭവ സ്ഥലത്ത് നാട്ടുകാരും ഓടി കൂടി. പൊലീസും ഫയർഫോഴ്സും അടക്കം സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഇറങ്ങി വരാൻ കൂട്ടാക്കിയില്ല.
ഒടുവിൽ മറ്റു വഴികൾ ഇല്ലാതെ മുൻ കാമുകിയെയും വീട്ടുകാരെയും പൊലീസ് വിളിച്ചുവരുത്തി. ഒടുവിൽ മുൻ കാമുകി ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് താഴെയിറങ്ങാമെന്ന് സമ്മതിച്ചത്. ശേഷം ഇനി ശല്യം ചെയ്യില്ലെന്ന മുൻകാമുകി ഉറപ്പ് ലഭിച്ചതോടെ യുവാവ് സാവധാനം താഴെയിറങ്ങുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post