മത്സ്യത്തൊഴിലാളികള്‍ക്ക് കരുതലുമായി സൂര്യ: സിനിമയ്ക്കായി നിര്‍മ്മിച്ച വീടുകള്‍ സൗജന്യമായി നല്‍കി താരം, കൈയ്യടിച്ച് സോഷ്യല്‍ ലോകം

ചെന്നൈ: സിനിമയിലെ പലതാരങ്ങളും പാവങ്ങള്‍ക്ക് കൈത്താങ്ങാകാറുണ്ട്.
അതില്‍ പല അവസരങ്ങളിലും സാധാരണക്കാര്‍ക്ക് സഹായവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സൂര്യ. നിരവധി പേര്‍ക്ക് ഇക്കാലയളവില്‍ താരം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

സാധാരണ രീതിയില്‍ ഷൂട്ടിങ്ങിന് ശേഷം സെറ്റുകള്‍ പൊളിച്ചു കളയാറാണ് പതിവ്. കന്യാകുമാരിയിലാണ് ചിത്രത്തിനായി വലിയൊരു സെറ്റ് ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

പാവപ്പെട്ട നിരവധി പേര്‍ക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇതിനുമുമ്പ് നിരവധി ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ സൂര്യ നടത്തിയിരുന്നു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിതാവും നടനുമായ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ താരം നല്‍കുന്നുണ്ട്. ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിയും അഗരം ഫൗണ്ടേഷനിലെ സജീവ പ്രവര്‍ത്തകരാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ ബാലയും സൂര്യയും ഒന്നിക്കുന്നത്. സൂര്യ 41 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും പ്രധാനവേഷത്തിലുണ്ട്. വെട്രിമാരന്‍ ഒരുക്കുന്ന വാടിവാസലാണ് സൂര്യയുടേതായി വരുന്ന ചിത്രം.

കഴിഞ്ഞവര്‍ഷം ഇരുള വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനായി സൂര്യ ഒരുകോടി രൂപ സംഭാവന ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടാണ് തുക അദ്ദേഹം കൈമാറിയത്. ത.സെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു ഇത്.

Exit mobile version