മുംബൈ : ശിവസേന എംഎല്‍എ മങ്കേഷ് കുഡാല്‍ക്കറിന്റെ ഭാര്യ രജനിയെ (42) മുംബൈ കുര്‍ളയിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെ കുര്‍ള ഈസ്റ്റിലെ നെഹ്റു നഗര്‍ പ്രദേശത്തുള്ള ഡിഗ്നിറ്റി കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
#UPDATE | The body of Shiv Sena MLA Mangesh Kudalkar's wife Rajani, who was found hanging at her residence, was sent for postmortem. Further investigation is underway: Mumbai Police
— ANI (@ANI) April 17, 2022
വിവരമറിഞ്ഞെത്തിയ പോലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കുര്‍ള മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് മുന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് കൂടിയായ മങ്കേഷ്.
Discussion about this post