‘സത്യം പറയാൻ ഒരു മടിയും ഇല്ല, എന്ത് വന്നാലും അഭിപ്രായം മാറ്റാൻ തയ്യാറുമല്ല.. ഇത് എന്റെ അഭിപ്രായം’ മോഡി സ്തുതി ആവർത്തിച്ചും ഉറപ്പോടെയും ഇളയരാജ

Ilayaraja | Bignews Live

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി സംഗീത സംവിധായകൻ ഇളയരാജ. ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറോടാണ് മോഡിയെ ഇളയരാജ സാമ്യപ്പെടുത്തിയത്. തുടർന്ന് പ്രസ്താവന വൻ വിവാദത്തിൽ കലാശിച്ചിരുന്നു. എതിർകക്ഷികളും പ്രസ്താവന ഏറ്റെടുത്ത് വിമർശനവുമായി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ് ഇളയരാജ രംഗത്ത് വന്നത്.

ജനിച്ചതും വളർന്നതും ഇനി ജീവിതവും ഒരുമിച്ച് തന്നെ; ഇരട്ടകൾക്കു മിന്നുകെട്ടി ഇരട്ടകൾ, വൈറലായി വിവാഹ ചിത്രം

സിനിമയിൽ നൽകിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാൽ തിരികെ വാങ്ങില്ല. അതു പോലെ എന്റെ മനസ്സിൽ എന്തുതന്നെയായാലും സത്യം പറയാൻ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. ഇതാണ് എന്റെ അഭിപ്രായം.

PM Modi | Bignewslive

മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് ഞാൻ പറയില്ല. പരാമർശങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹമില്ലെന്നും ഇളയരാജ പറയുന്നു.

Ilayaraja | Bignews Live

ബ്ലൂ ഗ്രാഫ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘അംബേദ്കർ ആൻഡ് മോദി’ എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജ വിവാദമായ വാക്കുകൾ കുറിച്ചത്. ‘അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ വിഭാഗങ്ങളിലെ ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കെതിരെ പടപൊരുതി. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. ഇന്ത്യയ്ക്കു വേണ്ടി വലിയ സ്വപ്നങ്ങൾ കണ്ടു. ചിന്തയിൽ മാത്രമായി ഒതുങ്ങാതെ പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യർ കൂടിയാണ്’ എന്നാണ് അദ്ദേഹം എഴുതിയത്.

Exit mobile version