ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ 200 കിലോമീറ്റര്‍ ഓടി പത്ത് വയസ്സുകാരി. 4ാം ക്ലാസുകാരി കാജല്‍ ആണ് മുഖ്യമന്ത്രിയെ കാണാനായി പ്രയാഗ് രാജില്‍ നിന്ന് ലക്നൗ വരെ ഓടിയത്.
ഇത്ര ദൂരം ഓടി തന്നെ കാണാനെത്തിയ പെണ്‍കുട്ടിയ്ക്ക് ആദിത്യനാഥ് ഒരു ജോഡി ഷൂസും ഒരു ട്രാക്ക്സ്യൂട്ടും സ്പോര്‍ട്സ് കിറ്റും സമ്മാനിച്ചു. ഭാവിയില്‍ ഓട്ടക്കാരിയാവാനാണ് ആഗ്രഹമെന്നറിയിച്ച പെണ്‍കുട്ടിയ്ക്ക് ആദിത്യനാഥ് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ദിര മാരത്തണില്‍ പങ്കെടുത്ത കാജല്‍ ഏപ്രില്‍ 10നാണ് തന്റെ യാത്ര ആരംഭിച്ചത്. ഏപ്രില്‍ 15ന് ലക്നൗവിലെത്തി കാജല്‍ മുഖ്യമന്ത്രിയെ കണ്ടു. മാരത്തണില്‍ പങ്കെടുത്തതിനു ശേഷം ആദിത്യനാഥിനു കത്തെഴുതിയ കാജല്‍ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
Discussion about this post