മുംബൈ: ഉടുമ്പിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വേട്ടക്കാരായ നാലുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തിൽ കയറിയാണ് ഉടുമ്പിനോട് അതിക്രമം കാണിച്ചത്. അക്ഷയ് സുനിൽ, ജനാർജൻ കാംതേക്കർ, പവാർ മങ്കേഷ്, സന്ദീപ് തുക്കറാം എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വേട്ടക്കാരായ പ്രതികൾ വേട്ടയ്ക്കായാണ് കടുവാസങ്കേതത്തിൽ പ്രവേശിച്ചതെന്നും ഇതിനിടെയാണ് ഉടുമ്പിനെ ഇരയാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വനത്തിൽ കറങ്ങിനടന്നിരുന്ന പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് ഉടുമ്പിനെ കൂട്ടംചേർന്ന് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം പ്രതികൾ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് വിവരം. പ്രതികൾക്കെതിരെ ചുമത്തേണ്ട കുറ്റങ്ങൾ കോടതിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
Discussion about this post