തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബാബുള്‍ ഹുസൈന്‍ പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സൈബര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് രാത്രി കേരളത്തിലെത്തിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ സ്‌കോര്‍ഷിപ്പ് വെബ്‌സൈറ്റ് ഹാക് ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യകണ്ണിയാണ് ബാബുലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേത്യത്തിലുള്ള സൈബര്‍ സംഘമാണ് അന്വേഷണം നടത്തിയത്.