ആന്ധ്രപ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം : ആറ് മരണം,12 പേര്‍ക്ക് പരിക്ക്

അമരാവതി : ആന്ധ്രപ്രദേശില്‍ എലുരു ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് മരണം. അക്കിറെഡ്ഡിഗുഡെമിലെ പോറസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെ പ്ലാന്റിന്റെ നാലാമത്തെ യൂണിറ്റില്‍ തീ പടരുകയായിരുന്നു. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

നൈട്രിക് ആസിഡ് ചോര്‍ന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം ലാബില്‍ മുപ്പതോളം ജീവനക്കാരുണ്ടായിരുന്നു. മരിച്ചവരില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

തൊഴിലാളുകളുടെ മരണത്തില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

Exit mobile version