കമ്പനിയോട് കൂറും ആത്മാർത്ഥതയും കാണിച്ച് സത്യസന്ധമായി ജോലി ചെയ്ത അഞ്ച് ജീവനക്കാർക്ക് BMW 5സീരീസ് സമ്മാനമായി നൽകി കമ്പനി ഉടമഒരു കോടി രൂപ വില മതിക്കുന്ന ബി.എം.ഡബ്ല്യു ആഡംബര കാറുകളാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസ്ഫ്ളോ എന്ന ഐ.ടി. കമ്പനി അഞ്ചു പേർക്കും സമ്മാനിച്ചത്.
കിലോയ്ക്ക് 325 രൂപ: 60 കിലോ ചെറുനാരങ്ങ, കൂടെ ഉള്ളിയും വെളുത്തുള്ളിയും അടിച്ചുമാറ്റി കള്ളന്
പത്താം വാർഷികം ആഘോഷിക്കുന്ന കമ്പനിയുടെ തുടക്കം മുതൽ ജോലി ചെയ്ത് വരുന്നവരെയാണ് സ്വപ്നതുല്യമായ സമ്മാനം നൽകി ആദരിച്ചത്. 80 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വിലയുള്ള വാഹനമാണ് ഓരോരുത്തർക്കും സമ്മാനിച്ചത്. കിസ്ഫ്ളോയുടെ സ്ഥാപകനായ സുരേഷ് സംബന്തമാണ് കമ്പനിയുടെ മുതിർന്ന ജീവനക്കാർക്ക് സമ്മാനം കൈമാറിയത്.
വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, ചീഫ് പ്രൊഡക്ട് ഓഫീസർ ദിനേഷ് വരദരാജൻ, പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടർ കൗശിക്രം കൃഷ്ണസായി, എൻജിനീയറിങ്ങ് വിഭാഗം ഡയറക്ടർമാരായ വിവേക് മധുരൈ, ആദി രാമനാഥൻ എന്നീ അഞ്ച് ജീവനക്കാർക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്.
അപ്രതീക്ഷിത സമ്മാനമായാണ് ഈ വാഹനങ്ങൾ ജീവനക്കാരുടെ കൈകളിലെത്തിയിരിക്കുന്നത്. ചെന്നൈയിലെ ട്രേഡ് സെന്ററിൽ നടന്ന ആഘോഷ പരിപാടികൾക്കിടെയാണ് ഇവർക്കുള്ള സമ്മാനങ്ങൾ ഇവിടേക്ക് എത്തിയത്. തന്റെ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവരാണ് ഇവരെന്നും, ആഡംബര വാഹനത്തിൽ കുറഞ്ഞ സമ്മാനമൊന്നും ഇവർക്ക് നൽകാൻ സാധിക്കില്ലെന്നുമാണ് വാഹനം കൈമാറി കൊണ്ട് കമ്പനിയുടെ സ്ഥാപകൻ അഭിപ്രായപ്പെട്ടത്.
Discussion about this post