ലഖ്നൗ: മുസ്ലിം സ്ത്രീകൾക്കെതിരെ പരസ്യമായി ബലാത്സംഗ ഭീഷണി മുഴക്കി ഹിന്ദു പുരോഹിതൻ. പോലീസ് നോക്കി നിൽക്കെയായിരുന്നു ബജ്രംഗ് മുനി എന്ന് വിളിപ്പേരുള്ള പുരോഹിതൻ ഭീഷണി മുഴക്കിയത്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലെ സീതാപൂർ ജില്ലയിലാണ് സംഭവം. മുസ്ലിം പള്ളിയുടെ മുൻവശത്തായി കൂടിനിന്നിരുന്ന ജനക്കൂട്ടത്തോടാണ് പുരോഹിതൻ മൈക്കിലൂടെ ആഹ്വാനം ചെയ്തത്. ഈ ആഹ്വാനത്തോടെ കരഘോഷത്തോടെയാണ് അനുയായികളും ഏറ്റെടുത്ത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.
ഖൈരാബാദ് എന്ന സ്ഥലത്തെ പ്രാദേശിക മതനേതാവാണ് ബജ്രംഗ് മുനി. ഏതെങ്കിലും മുസ്ലിം മതസ്ഥർ പ്രദേശത്തെ പെൺകുട്ടികളെ ഉപദ്രവിക്കുകയാണെങ്കിൽ പകരം മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. കൂടാതെ, തന്നെ കൊലപ്പെടുത്താൻ ചിലർ ഗൂഡാലോചന നടത്തുന്നതായും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തതായും ഇയാൾ ആരോപിച്ചു.
TRIGGER WARNING!
A Mahant in front of a Masjid in the presence of Police personals warns that He would K!dnap Muslim Women and ₹@pe them in Open.According to the locals near Sheshe wali Masjid, Khairabad, Sitapur. This happened on 2nd Apr 2022, 2 PM. @sitapurpolice @Uppolice pic.twitter.com/wkBNLnqUW0
— Mohammed Zubair (@zoo_bear) April 7, 2022
മുഹമ്മദ് സുബൈർ എന്നയാളാണ് ഭീഷണിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഏപ്രിൽ രണ്ടിനാണ് സംഭവം നടന്നതെന്നും പുരോഹിതനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇയാൾ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ സംഭവം മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post