ന്യൂഡൽഹി: ലോക്‌സഭയിൽ മുതിർന്ന നേതാവ് ഫറൂഖ് അബ്ദുള്ള സംസാരിക്കുന്നതിനിടെ പുറകിലിരുന്ന സുപ്രിയ സുലേ എംപിയുമായി ശശി തരൂർ എംപി സംസാരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയാണ്. തന്റെ ഡെസ്‌കിലേക്ക് ചാഞ്ഞുകിടന്ന് ശ്രദ്ധപൂർവം സുപ്രിയയുടെ സംസാരം ശ്രദ്ധിക്കുന്നതും കൂടുതൽ അടുത്തേക്ക് എത്താനായി നീങ്ങിയിരിക്കുന്നതും തരൂരിന്റെ വീഡിയോയിൽ ദൃശ്യമാണ്. ഈ ദൃശ്യങ്ങളിൽ സിനിമാഗാനങ്ങൾ പശ്ചാത്തലത്തിൽ നൽകി ട്രോളന്മാർ ആഘോഷിക്കുകയാണ്.
മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിനിടയിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്.
For all those who've been enjoying themselves at @supriyaSule's &my expense over our brief exchange in the Lok Sabha, she was asking me a policy question because she was about to speak next. She was speaking softly so as not to disturb FarooqSahib, so i leaned over to hear her.🙏
— Shashi Tharoor (@ShashiTharoor) April 7, 2022
അതേസമയം, സമൂഹ മാധ്യമങ്ങൾ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ആഘോഷമാക്കിയതോടെ ശശി തരൂർ എംപി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘സുപ്രിയ നയപരമായ ഒരു കാര്യം സംബന്ധിച്ച സംശയമാണ് ചോദിച്ചത്. അടുത്തതായി അവരാണ് ലോക്‌സഭയിൽ സംസാരിക്കാനുണ്ടായിരുന്നത്. ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടക്കായിരുന്നു അത്. അതുകൊണ്ടു തന്നെ ഫാറൂഖ് സാഹിബിന് ശല്യമുണ്ടാകാതിരിക്കാൻ വളരെ പതുക്കെയാണ് സുപ്രിയ സംസാരിച്ചത്. കേൾക്കാൻ പ്രയാസമായതുകൊണ്ടാണ് ഡസ്‌കിൽ ഞാൻ ചാഞ്ഞു കിടന്നത്’ – ട്വിറ്ററിലൂടെ തരൂർ വിശദീകരിച്ചു.
നേരത്തേ പാർലമെന്റ് സമ്മേളനത്തിനിടെ ‘ആര് പറഞ്ഞു, ലോക്‌സഭ ആകർഷകമല്ലാത്ത സ്ഥലമാണെന്ന്’ എന്ന ക്യാപ്ഷനോടെ വനിതാ എംപിമാരോടൊപ്പമുള്ള ചിത്രം തരൂർ പങ്കുവെച്ചത് വിവാദമായിരുന്നു.