ചെന്നൈ: ബിജെപി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. അബദ്ധം അറിഞ്ഞത് ഏറെ നേരത്തിന് ശേഷമാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫീസിൽ വച്ചാണ് ഖുശ്ബു പതാക ഉയർത്തിയത്.
പതാക ഉയർത്തുമ്പോഴോ, അതിന് ശേഷമോ ഖുശ്ബുവോ ഒപ്പമുണ്ടായിരുന്ന പ്രവർത്തകരോ തങ്ങൾക്ക് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞിരുന്നില്ല. പതാക ഉയർത്തിയ ഖുശ്ബു, ശേഷം പ്രസ്താവന നടത്തി മടങ്ങി. പിന്നീട് ഏറെ വൈകിയാണ് ബിജെപി പതാക തലതിരിച്ചാണ് ഉയർത്തിയതെന്നത് പാർട്ടി പ്രവർത്തകരും നാട്ടുകാരും മറ്റെല്ലാവരും തിരിച്ചറിഞ്ഞത്.
സപ്ലൈകോ വിഷു-ഈസ്റ്റര്‍- റംസാന് ഫെയറുകള്‍ ഏപ്രില്‍ 11 മുതല്‍
താമര തലതിരിഞ്ഞായിരുന്നു കണ്ടത്. ഇതോടെ പതാക താഴെയിറക്കി ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു. അതേസമയം, താൻ പതാക ഉയർത്തിയത് ശരിയായ രീതിയിലായിരുന്നുവെന്ന് വ്യക്തമാക്കി ഖുശ്ബുവും രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post