അവസാന പ്രസംഗം ആനകളുടെ സുരക്ഷയ്ക്കായി: മലയാളത്തില്‍ അവതരിപ്പിച്ച് സുരേഷ് ഗോപി എംപി, അഭിനന്ദിച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച് സുരേഷ് ഗോപി എംപി. കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപി ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തില്‍ നടത്തിയത്.

ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പ്രസംഗത്തിന് പിന്നാലെ നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.

Read Also: ‘അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീണു’! ക്ഷേത്രത്തില്‍ മോഷ്ടിയ്ക്കാന്‍ കുഴിച്ച കുഴിയില്‍ കുടുങ്ങി; രക്ഷപ്പെടാന്‍ നിലവിളിച്ച് കള്ളന്‍


‘എനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും സമര്‍പ്പണമായി, മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം- വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ആനകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സുരേഷ് ഗോപിയുടെ പ്രസംഗം.

Exit mobile version