ദേഷ്യം വരാറില്ല! ഉച്ചത്തില്‍ പറയുന്നത് തന്റെ’നിര്‍മ്മാണത്തിലുണ്ടായ’ പിഴവ്; അമിത് ഷാ

ന്യൂഡല്‍ഹി: തനിക്ക് ദേഷ്യം വരാറില്ലെന്നും ഉറക്കെയുള്ള തന്റെ സംസാരം ‘നിര്‍മ്മാണത്തിലുണ്ടായ’ പിഴയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തന്റെ ഉയര്‍ന്ന ശബ്ദത്തെ ‘നിര്‍മാണത്തിലെ പിഴവാ’ണെന്നാണ് അമിത് ഷാ ലോക്സഭയില്‍ വിശേഷിപ്പിച്ചത്.

ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത് ശകാരിക്കുന്നതുപോലെയാണെന്ന് പറഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

”ഞാന്‍ ആരെയും ശകാരിക്കാറില്ല. കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ എനിക്ക് ദേഷ്യംവരാറില്ല. എന്റെ ശബ്ദം അല്പം ഉയര്‍ന്നതാണ്. അത് നിര്‍മാണത്തിലെ പിഴവാണ്” -ഷാ പറഞ്ഞു. 2019ല്‍ ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതിനിടെ അമിത് ഷായും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായിരുന്നു.

”ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്നാണ് നിങ്ങള്‍ കരുതുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്” എന്നായിരുന്നു അന്ന് ക്ഷോഭിച്ചുകൊണ്ടുള്ള അമിത് ഷായുടെ മറുപടി.

Exit mobile version