ഹൈദരാബാദ്: ‘അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീണു’, വീണത് ശരിയ്ക്കും കള്ളന്‍ തന്നെയാണ്. ക്ഷേത്രത്തില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കള്ളനാണ് സ്വയം കുഴിച്ച കുഴിയില്‍ പെട്ടുപോയത്.
ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. തീരദേശ ജില്ലയായ ശ്രീകാകുളം ജമി യെല്ലമ്മ ക്ഷേത്രത്തില്‍ നിന്ന് ആഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച കുഴിയില്‍ പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് പിടിയിലായത്.
ക്ഷേത്രത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ തുരന്ന കുഴിയില്‍ പാപ്പാ റാവു തന്നെ കുടുങ്ങുകയായിരുന്നു. ക്ഷേത്രത്തിലെ ഭിത്തി തുരന്ന കുഴിയില്‍ കുടുങ്ങി സഹായത്തിനായി നിലവിളിക്കുന്നതിനിടെ കൈയ്യോടെ മോഷ്ടാവ് പിടിയിലാവുകയും ചെയ്തു.
ക്ഷേത്രത്തിന്റെ ചെറിയ ജനല്‍ തകര്‍ത്ത് വിഗ്രഹങ്ങളിലെ ആഭരണങ്ങള്‍ കവര്‍ന്നു.
എന്നാല്‍ പുറത്തേക്ക് പോകുന്നതിനിടെ കുഴിയില്‍ കുടുങ്ങി. റാവു സഹായത്തിനായി കരയാന്‍ തുടങ്ങി. ഗ്രാമവാസികള്‍ വിവരമറിഞ്ഞു. ഇവരെത്തി ഇയാളെ രക്ഷപ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.