മൂന്നാമതും വിവാഹം കഴിച്ചു; മുൻഭാര്യയുടെ കുടുംബം യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി

റാഞ്ചി: മൂന്നാമതും വിവാഹം കഴിച്ചതിനെ ചൊല്ലിയുള്ള തർക്കം കവർന്നത് 35കാരന്റെ ജീവൻ. വിവാഹത്തെ ചൊല്ലി തർക്കമുണ്ടാവുകയും യുവാവിനെ മുൻ ഭാര്യയുടെ കുടുംബം കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയുമായിരുന്നു. ഏറെ നാളത്തെ തെരച്ചിലിന് ഒടുവിൽ മരിച്ച 35കാരന്റെ അസ്ഥികൂടം കിണറ്റിൽ നിന്ന് കണ്ടെത്തി. ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് ദുമാരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

ALSO READ- ഭാവ്‌സ് ചേച്ചിയുടെ സ്‌നേഹം! മകനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച; പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മാർച്ച് 16 ന് ഹൈബുരുവിനെ കാണാതായെങ്കിലും അദ്ദേഹത്തിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ പിന്നീട് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നാം വിവാഹത്തെ ചൊല്ലി മുൻവിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേർപ്പെട്ടതിന് പിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നെന്ന് സീനിയർ പോലീസ് സൂപ്രണ്ട് എം തമിഴ് വണ്ണാൻ പറഞ്ഞു.

തുടക്കത്തിൽ ലഡു ഹൈബുരുവിന്റെ വീട്ടുകാർ പോലീസിനോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ല. എന്നാൽ പോലീസ് പതിയെ അനുനയത്തിൽ യുവാവിന്റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു.

ALSO READ- ‘മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുത്, അബോധാവസ്ഥയിലായിരിക്കണം’; ഉത്തരവിറക്കി കര്‍ണാടക

ഹൈബുരുവിന്റെ വീട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഹൈബുരുവിന്റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പിടികൂടിയെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.

Exit mobile version