ലക്നൗ: അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകാൻ നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാർ യുവാക്കൾക്ക് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റയുടൻ യോഗി പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ചയായിരുന്നു ആദ്യ മന്ത്രിസഭായോഗം കൂടിയത്. ഈ മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ജോലി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള പ്രതിജ്ഞാബദ്ധത ഉയർത്തിക്കാട്ടി എല്ലാ സർവീസ് സെലക്ഷൻ ബോർഡുകൾക്കും സർക്കാർ നിർദ്ദേശം നൽകിയതായി യോഗി പറഞ്ഞു.
प्रिय प्रदेशवासियों!
प्रदेश सरकार युवाओं को सरकारी नौकरी से जोड़ने एवं उन्हें रोजगार प्रदान करने के लिए प्रतिबद्ध है।
इसी क्रम में आपकी सरकार ने सभी सेवा चयन बोर्डों को आगामी 100 दिनों में 10,000 से अधिक प्रदेश के युवाओं को सरकारी नौकरी प्रदान करने हेतु निर्देश दे दिए हैं।
— Yogi Adityanath (@myogiadityanath) March 31, 2022
യോഗി ആദിത്യനാഥിന്റെ ട്വീറ്റ്;
‘യുവാക്കളെ സർക്കാരിന്റെ ഭാഗമാക്കുന്നതിനും അവർക്ക് തൊഴിൽ നൽകുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകാൻ സർക്കാർ എല്ലാ സർവീസ് സെലക്ഷൻ ബോർഡുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.