പാളത്തില്‍ വിള്ളല്‍, ഉടുത്തിരുന്ന സാരി അഴിച്ച് അപായ സൂചന നല്‍കി; നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച് വീട്ടമ്മ

ലക്‌നൗ: ധരിച്ചിരുന്ന സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച് വീട്ടമ്മ. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ അബാഗര്‍ ബ്ലോക്കിനു സമീപമാണ് സംഭവം നടന്നത്.

പാളം വിണ്ടുകീറിയത് ശ്രദ്ധയില്‍പ്പെട്ട ഓംവതി ഉടുത്തിരുന്ന സാരി ഉയര്‍ത്തികാണിച്ചാണ് വന്‍ അപകടം ഒഴിവാക്കിയത്. വ്യാഴാഴ്ച രാവിലെ 8 മണിയോടെ എറ്റായില്‍ നിന്ന് തുണ്ട്‌ലയിലേക്ക് പോവുകയായിരുന്ന എറ്റാ-ജലേസര്‍-തുണ്ട്‌ല പാസഞ്ചറാണ് ഓംവതിയുടെ നിര്‍ണായക ഇടപെടല്‍ നടത്തിയത്.

ട്രെയിന്‍ കുസ്ബ ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് ഗുലാരിയ ഗ്രാമവാസിയായ ഓംവതി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് പാളം വിണ്ടു കീറിയത് കണ്ടത്. തുടര്‍ന്ന് ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിലേയ്ക്ക് ഓടിക്കയറുകയായിരുന്നു.

Read Also: 1.12 ലക്ഷം രൂപ മാസശമ്പളം: കൊറിയയില്‍ ഉള്ളി കൃഷിയ്ക്കുള്ള അപേക്ഷകരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു; നിയമനം ഉടനെ തന്നെ, ഒഡെപെക്ക് ചെയര്‍മാന്‍

അപായ സൂചന കണ്ട് ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ് ഓംവതിയോട് കാര്യം തിരക്കിയപ്പോള്‍ വിണ്ടു കീറിയ ട്രാക്ക് അവര്‍ കാണിച്ചു നല്‍കുകയായിരുന്നു. ‘വിദ്യാഭ്യാസം ഇല്ലെങ്കിലും ചുവന്ന പതാക ഒരു അപകട സൂചനയാണെന്ന് തനിക്ക് നന്നായി അറിയാമായിരുന്നു, ചെങ്കൊടി കാണിച്ചാല്‍ ട്രെയിന്‍ നിര്‍ത്തുമെന്ന് അറിയാമായിരുന്നു. ഇന്ന് ചുവന്ന സാരി ഉടുത്തത് നന്നായി’-ഓംവതി പറഞ്ഞു.

ശേഷം ട്രാക്ക് അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിനുകള്‍ ഈ വഴി കടത്തി വിട്ടത്. നൂറ് കണക്കിന് ആളുകളുടെ ജീവനാണ് തന്റെ ഇടപെടലിലൂടെ ഓംവതി രക്ഷിച്ചത്.

Exit mobile version