അമൃത്സര്‍: രാജ്യത്തെ കല്യാണ ധൂര്‍ത്ത് കുറയ്ക്കാന്‍ പാകിസ്താനിലുള്ളത് പോലെ നിയമം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് എംപി. കല്ല്യാണ ചടങ്ങുകളില്‍ 50 പേരെ മാത്രം പങ്കെടുപ്പിക്കാനും ഭക്ഷ്യവിഭവങ്ങള്‍ ചുരുക്കാനും നിഷ്കര്‍ഷിക്കുന്ന നിയമം കൊണ്ടുവരണമെന്ന് പഞ്ചാബിലെ ഖാദൂര്‍ സാഹിബില്‍ നിന്നുള്ള എംപി ജസ്ബീര്‍ സിങ് ഗില്ലാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാറിന് ഒരു ചെലവുമില്ലാത്ത നിയമം ദശലക്ഷകണക്കിന് പേര്‍ക്ക് ആശ്വാസമാകുമെന്നും പാകിസ്താനിലും അഫ്ഗാനിലും അത്തരം നിയമങ്ങളുണ്ടെന്നും അദ്ദേഹം ലോക്സഭയിലെ ശൂന്യവേളയില്‍ സംസാരിക്കവേ പറഞ്ഞു.
ചില കല്യാണ സദ്യകളില്‍ 289 തരം വിഭവങ്ങളുണ്ടെന്നും പ്ലേറ്റിന് 2500 രൂപ വരുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും കല്യാണ സദ്യയുടെ മെനു കാര്‍ഡുമായെത്തി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഥികളുടെ എണ്ണം ചുരുക്കുന്നതോടൊപ്പം ഭക്ഷ്യവിഭവങ്ങളുടെ എണ്ണം 11 ആക്കി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ജനപ്രതിനിധികളെന്ന നിലയില്‍ നാം എംപിമാര്‍ ഈ വിഷയത്തില്‍ മാതൃക കാണിക്കണമെന്നും ജനങ്ങള്‍ പിന്തുടരുമെന്നും അതിന് നിയമമല്ല, മനസ്സുറപ്പാണ് വേണ്ടതെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
Discussion about this post