അഹമ്മദാബാദ്: കറണ്ട് പോയ തക്കം നോക്കി വീട്ടില്‍ കയറിയ മൂന്ന് മോഷ്ടാക്കളെ ഒറ്റയ്ക്ക് അടിച്ച് പഞ്ചറാക്കി ഡിഗ്രി വിദ്യാര്‍ഥിനി. ഗുജറാത്തിലെ ഒന്നാം വര്‍ഷ ബിഎസ്സി ബിരുദ വിദ്യാര്‍ഥിയായ റിയയാണ് കള്ളന്മാരെ തുരത്തിയോടിച്ച് താരമാകുന്നത്.
ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക് ഗുജറാത്തിലെ ബര്‍ദോളിയിലാണ് സംഭവം. ആയോധനകലയില്‍ പരിശീലനം ലഭിച്ചയാളാണ് റിയ. അതാണ് തനിക്ക് തുണയായെന്ന് റിയ പറയുന്നു. ആക്രമണത്തില്‍ റിയയുടെ കൈയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
സംഭവം നടക്കുന്ന സമയത്ത് റിയയുടെ അച്ഛന് ബാബു റാം നൈറ്റ് ഷിഫ്റ്റ് കാരണം ജോലി സ്ഥലത്തായിരുന്നു. അമ്മയും സഹോദരിയും ഉറക്കമായിരുന്നു. റിയ തന്റെ വാര്‍ഷിക പരീക്ഷയ്ക്ക് വേണ്ടി ഉറക്കം ഒഴിഞ്ഞിരുന്ന് പഠിക്കുമ്പോഴാണ് കള്ളന്മാര് റിയയുടെ വീട്ടില്‍ കയറുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയത് മാത്രമേ മോഷ്ടാക്കള്‍ക്ക് ഓര്‍മ്മയുള്ളൂ. കള്ളന്മാര് വീട്ടില്‍ കയറിയതും കറണ്ട് വന്നതും ഒരേ സമയത്തായിരുന്നു.
Read Also: ‘ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു’: തമിഴ്നാട്ടില്‍ സംഘ്പരിവാറിന്റെ വ്യാജപ്രചരണം
ഇരുമ്പ് ദണ്ഡുമായി കള്ളന് റിയയെ ആക്രമിച്ചു. എന്നാല്‍ മന:സാന്നിധ്യം നഷ്ടപ്പെടാതെ റിയ കള്ളനെ ശക്തമായി നേരിടുകയായിരുന്നു. അടി കൊണ്ട് വീഴുമെന്ന് മനസിലായതോടെ കള്ളന്റെ രക്ഷയ്ക്കായി മറ്റ് രണ്ട് കൂട്ടാളികളുമെത്തി. ഇവര്‍ക്കും പൊതിരെ തല്ലുകിട്ടി.
അവസാനം ഇവര്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. റിയ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
Discussion about this post