ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ വിലയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ചും ഭീഷണിപ്പെടുത്തിയും യോഗ ഗുരു ബാബാ രാംദേവ്. 2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോ എടുത്തിട്ടാണ് മാധ്യമപ്രവർത്തകന്റെ ചോദ്യം.
എന്നാൽ, ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്ന് പറഞ്ഞാണ് രാംദേവ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. 2014-ൽ സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയായി കുറയുമെന്ന് വർഷങ്ങൾക്ക് മുമ്പ് രാംദേവ് പറഞ്ഞിരുന്നു. ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയാൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുറയുമെന്നാണ് അന്ന് രാംദേവ് ഉറപ്പ് നൽകിയത്.
പുരുഷന്മാര്ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക : പരീക്ഷണം വന്‍ വിജയം
‘ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്. നിങ്ങൾ എന്ത് ചോദിച്ചാലും ഉത്തരം പറയേണ്ട ആളാണോ ഞാൻ? ഞാൻ ആ പ്രസ്താവന നടത്തി, ഇപ്പോൾ ഞാൻ ഒന്നും പറയില്ല. നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക. ‘ ഇത്തരം ചോദ്യങ്ങൾ വീണ്ടും ചോദിച്ചാൽ തനിക്ക് നല്ലതല്ലെന്നും രാംദേവ് വീഡിയോയിൽ പറയുന്നു.
ബാബ രാംദേവ് അന്ന് ആവേശം നിറഞ്ഞ് പറഞ്ഞത്;
പെട്രോളിന്റെ അടിസ്ഥാന വില 35 രൂപ മാത്രമാണെന്നും അതിൽ 50% നികുതി ഈടാക്കുമെന്നും എന്റെ പക്കൽ ഒരു പഠനം ഉണ്ട്.’ ”നികുതികൾ 50% ൽ നിന്ന് 1% ആയി കുറച്ചാൽ, (ഇന്ധനവില കുറയും). ഞാൻ ഇത്രയുമൊക്കെ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.
Baba ramdev ka ghmand dekho 😳
Isne logo ko jhuthi umid di
Or aaj question kie to akad m h baba pic.twitter.com/z5M5r7OdxS— Rajan (@RajanJh34157543) March 30, 2022
” പ്രധാന സാമ്പത്തിക വിദഗ്ധർ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നില്ലെന്ന് പതഞ്ജലി അദ്ദേഹം തുടർന്നു. ”അവർ വാഷിംഗ്ടൺ കൺസെൻസസ് ധവികസ്വര രാജ്യങ്ങൾക്കുള്ള സാമ്പത്തിക നയ ശുപാർശകളുടെ സംഘംപ, സെൻസെക്സ്, എഫ്ഡിഐ എന്നിവയുടെ അടിമകളാണ്.
Discussion about this post