ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ വിവാദ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസിന്റെ അന്വേഷണം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉന്നത നേതാവിലേക്കും വിരല്‍ ചൂണ്ടുന്നു.ക്രിസ്ത്യന്‍ മിഷെല്‍ അഗസ്റ്റ വെസ്റ്റ് ലാന്റിന് നല്‍കിയ കത്തില്‍ വിവരിച്ചിരിക്കുന്ന പാര്‍ട്ടി നേതാവിന്റെ ഇടപെടലാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. എന്നാല്‍ ആരാണെന്ന വിവരം അന്വേഷണ ഏജന്‍സി പുറത്ത് വിട്ടിട്ടില്ല.
അതേസമയം നേതാവിന്റെ പങ്ക് കൂടുതല്‍ ശേരിക്കുകയും പൂര്‍ത്തിയായല്‍ നടപടി ഉണ്ടായേക്കുമെന്നും ഏജന്‍സി പറയുന്നു. 2009 ജൂലൈ 29 ന് എഴുതിയ കത്തിലാണ് ധനമന്ത്രിയെ നിയന്ത്രിക്കുന്ന രാഷ്ട്രീയനേതാവിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത് . കരാര്‍ പൂര്‍ത്തികരിക്കുന്നതിന് ക്യാബിനറ്റ് കമ്മിറ്റിയിലെ അഭ്യന്തര പ്രതിരോധ വിദേശകാര്യ മന്ത്രിമാര്‍ക്ക് എതിര്‍ അഭിപ്രായമില്ലെന്നും എന്നാല്‍ ധനമന്ത്രിയുടെ എതിര്‍പ്പ് പ്രധാനപ്രശ്‌നമാണെന്നും ഇത് മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ക്രിസ്ത്യന്‍ മിഷേല്‍ കത്തില്‍ വിവരിക്കുന്നു .
മാത്രമല്ല ധനമന്ത്രിയെ പാര്‍ട്ടി നേതാവ് ഉടന്‍ വിളിപ്പിക്കുമെന്നും ഇതോടുകൂടി കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് തടസമായ എല്ലാ വിഷയങ്ങളും അവസാനിക്കുമെന്നും കമ്പനിയോട് മിഷേല്‍ വ്യക്തമാക്കുന്നു. ധനമന്ത്രിയെ കാണാന്‍ തയ്യാറെടുക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള സൂചനയും കത്തില്‍ മിഷേല്‍ നല്‍കിയിട്ടുണ്ട് . കേസിന്റെ അന്വേഷണത്തിന് വേഗത നല്‍കുന്ന തെളിവായി ഈ കത്ത് മാറുമെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് .