ലണ്ടന്‍ : ഈസ്റ്റ് ലണ്ടനിലെ റസ്റ്ററന്റില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി അറസ്റ്റില്‍. ലണ്ടനില്‍ സര്‍വകലാശാല വിദ്യാര്‍ഥിയായ ശ്രീറാം അംബര്‍ള(23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് റസ്റ്ററന്റിലായിരുന്നു ആക്രമണം. ഇരുപത്തിരണ്ടുകാരിയായ സോന ബിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. റസ്റ്ററന്റില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന സോന ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ശ്രീറാം കത്തിയുമായി ആക്രമിക്കുകയായിരുന്നു. ഇയാളെ തടയാന്‍ ശ്രമിച്ച റസ്റ്ററന്റ് ജീവനക്കാരെയും ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവരെയും പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.
ഗുരുതരാവസ്ഥയിലായിരുന്ന സോനയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സോനയുടെ ശരീരത്തില്‍ ഇരുപതോളം സ്ഥലത്ത് കുത്തേറ്റ മുറിവുകളുണ്ടായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
ഈസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് സോന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പഠനത്തിനായി ലണ്ടനിലെത്തിയത്. യൂണിവേഴ്സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹതരണവും ഉറപ്പ് നല്‍കിയിട്ടുണ്ട്.
തെംസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 25 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണെന്നാണ് വിവരം.
Discussion about this post