ന്യൂഡൽഹി:ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ ഒന്നാംറാങ്ക് നേടി വാർത്തകളിലിടം പിടിച്ച ടീന ദാബി വീണ്ടും വിവാഹിതയാകുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ദാബി തന്റെ വിവാഹ വാർത്ത പങ്കുവെച്ചത്. 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടേയാണ് ടീനയുടെ പ്രതിശ്രുത വരൻ.
ഏഴുവർഷം മുമ്പ് ഐഎഎസ് നേടിയ ടീനയുടെ പ്രണയവും വിവാഹവും അന്ന് വലിയ വാർത്തയായിരുന്നു. പ്രശസ്തയായ ടീനക്ക് ഇൻസ്റ്റാഗ്രാമിൽ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ടീന ഐഎസ്എസ് ഒന്നാം റാങ്ക് നേടിയതിന് പിന്നാലെ അന്നത്തെ രണ്ടാംറാങ്കുകാരൻ അത്താർ ഖാനെ വിവാഹം ചെയ്തിരുന്നു. കാശ്മീർ സ്വദേശിയും ഇതരമതസ്ഥനുമായ അത്തറുമായുള്ള വിവാഹം അന്ന് സോഷ്യൽമീഡിയയടക്കം വലിയ രീതിയിൽ ആഘോഷിച്ചിരുന്നു.
2018ൽ ഡൽഹിയിൽ നടന്ന ഇവരുടെ വിവാഹ സൽക്കാരത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാർ, അന്നത്തെ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ പങ്കെടുത്തിരുന്നു.
പിന്നീട് ഇരുവരും പിരിഞ്ഞതും സോഷ്യൽമീഡിയയിൽ ചർച്ചയായി. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമതെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരിയാണ് ടീന ദാബി. ഡൽഹി സ്വദേശിനിയാണ്.
Discussion about this post