ന്യൂഡല്‍ഹി : കനത്ത ചൂടില്‍ വലഞ്ഞ് രാജ്യതലസ്ഥാനം. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ 42 ഡിഗ്രി വരെ താപനില ഉയര്‍ന്നതോടെ വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹിയിലും എന്‍സിആറിലും 40 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. നരേലയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.സാധാരണയേക്കാള്‍ പത്ത് ഡിഗ്രി കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 40.1 ആയിരുന്നു ഡല്‍ഹിയിലെ കൂടിയ താപനില. മാര്‍ച്ചില്‍ മഴ കുറഞ്ഞതാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post