മൃഗങ്ങൾ തമ്മിലുള്ള സ്‌നേഹപ്രകടനങ്ങൾ ഏവരും ആകാംഷയോടെ നോക്കിയിരിക്കുന്ന ഒന്നാണ്. പൂച്ചയുടെയും കുഞ്ഞു നായകുട്ടിയുടെയും തുടങ്ങി നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് വൈറൽ ആകുന്നത്.
സുന്ദരിയായ ഒരു പൂച്ചയും കാട്ടുകുരങ്ങനുമാണ് വീഡിയോയിലെ താരങ്ങൾ. പൂച്ച തന്റെ ഉടമയോടൊപ്പമാണ് വീഡിയോയിലുള്ളത്. വഴിയരികിൽ പെട്ടെന്ന് കുരങ്ങനെ കാണുമ്പോൾ ഇരുവരും തമ്മിൽ കൈ കൊടുത്ത് പരിചയപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ‘നെയ്ച്ചർ’ എന്ന് പേരിലുള്ള ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹസ്തദാനം നൽകി ചങ്ങാത്തം കൂടാൻ പരിശ്രമിക്കുകയാണ് കാട്ടുകുരങ്ങ്. എന്നാൽ അൽപം മാറി നിൽക്കുകയാണ് പൂച്ച കുട്ടി. ഇതിനിടെ കിട്ടിയ അവസരം മുതലാക്കുക എന്ന് പറയുന്നത് പോലെ കാട്ടുകുരങ്ങൻ പൂച്ചയെ ചുംബിക്കാനും ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇതിനായി ശ്രമിക്കുമ്പോഴെല്ലാം മുഖം തിരിക്കുകയാണ് സുന്ദരി പൂച്ച ചെയ്തത്. കുരങ്ങൻ ചെറുതായൊന്ന് ചമ്മിപോയത് കൊണ്ടുതന്നെ അവിടെ നിന്നും ഓടിപോവുകയാണ് കക്ഷി. ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post