തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് മാര്‍ച്ച് 27 ന് രാത്രി 12 മുതല്‍ 29ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്.
പണിമുടക്കില്‍ നിശ്ചലമാവുന്ന മേഖലകള്‍
1.ബസ്,ടാക്‌സി സര്‍വീസുകള്‍
2.ഹോട്ടലുകള്‍,വ്യാപാര സ്ഥാപനങ്ങള്‍
3.ബാങ്ക് സേവനങ്ങള്‍
4.സര്‍ക്കാര്‍ ഓഫീസുകള്‍
5.റേഷന്‍ കടകള്‍
പണിമുടക്കില്‍ ഇളവുളളത് മേഖലകള്‍ i
1.ആശുപത്രി സേവനങ്ങള്‍
2.പാല്‍,പത്രം
3.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
4.ആംബുലന്‍സ്
5.മെഡിക്കല്‍ സ്റ്റോര്‍
6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര
7.ഫയര്‍ റെസ്‌ക്യൂ തുടങ്ങിയ അവശ്യ സര്‍വീസുകള്‍
വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.