ശനിയാഴ്ച ചേരുന്ന ആം ആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുമതി നല്‍കും വിധം ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചേക്കും. നിലവില്‍ എഎപി ഭരണഘടന പ്രകാരം പാര്‍ട്ടി ഭാരവാഹിത്വങ്ങളും പദവികളും രണ്ട് തവണയില്‍ കൂടുതല്‍ ആരും വഹിക്കാന്‍ പാടില്ല.
മൂന്ന് വര്‍ഷമാണ് ഒരു ടേമിലെ കാലാവധി. 2013 മുതല്‍ 2016 വരെയും 2016ല്‍ രണ്ടാം തവണയും കണ്‍വീനറായ കെജ്രിവാളിന്റെ കാലാവധി 2019ല്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭേദഗതിയെ പറ്റി എഎപി ആലോചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പായതിനാല്‍ 2019 ഏപ്രിലില്‍ നാഷണല്‍ കൗണ്‍സില്‍ ചേരാനിടയില്ല.
Discussion about this post