നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു വീഡിയോയും വൈറലാകുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതിയ ലുക്കില്‍ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ”ഇത് മാസ്ക് ആണോ അതോ താടിയാണോ” എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ”താടിയാണ് സാര്‍, ഇതെന്റെ പുതിയ ലുക്ക്, പുതിയ സിനിമക്കു വേണ്ടി” എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം സഭാ അംഗങ്ങളെല്ലാം പൊട്ടിച്ചിരിച്ചു.
ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് മലബാര്‍ മേഖലയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര ആരോഗ്യ സ്കീമില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ മേഖലയില്‍ ഇല്ലെന്നും അതിനാല്‍ അവര്‍ക്ക് ചികിത്സക്ക് ബുദ്ധിമുട്ട് നേരിടുന്നു എന്ന കാര്യം സുരേഷ് ഗോപി സഭയില്‍ ഉന്നയിക്കുന്നതിന് മുന്‍പാണ് ഉപരാഷ്ട്രപതിയുടെ കുസൃതി ചോദ്യം ഉണ്ടായത്.
സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായ ‘പാപ്പന്’. വേണ്ടിയാണ് സുരേഷ് ഗോപി പുതിയ ലുക്ക് സ്വീകരിച്ചത്. ചിത്രത്തില്‍ മാത്യൂസ് പാപ്പന് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
Discussion about this post