ചെന്നൈ: റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്.
”റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും നല്‍കും”-സ്റ്റാലിന് ട്വീറ്റ് ചെയ്തു.
അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘ഇന്നുയിര്‍ കാപ്പന്’ എന്ന പദ്ധതി നേരത്തെ സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും അടക്കം 609 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കിയത്.
ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന 81 അംഗീകൃത ജീവന്‍രക്ഷാ നടപടിക്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തമിഴ്നാട് സ്വദേശികള്‍ക്കും സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയവര്‍ക്കും അപകടം നടന്ന ഉടനെ ലഭിക്കുന്ന ചികിത്സ സൗജന്യമായിരിക്കും.
சாலை விபத்தில் சிக்கிய நபர்களை உடனடியாக, Golden Hours-க்குள் மருத்துவமனைக்கு கொண்டுவந்து, உயிரைக் காக்கக்கூடிய மனிதநேயப் பண்போடு பணியாற்றும் நல்ல உள்ளங்களுக்கு நற்சான்றிதழும், ரூ. 5,000 ரொக்கப்பரிசும் வழங்கப்படுகிறது என மாண்புமிகு முதலமைச்சர் @mkstalin அவர்கள் தெரிவித்துள்ளார். pic.twitter.com/57F8o7Cy6p
— CMOTamilNadu (@CMOTamilnadu) March 21, 2022
Discussion about this post